തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി: നാളെ രാവിലെയോടെ പരിഹാരമെന്ന് മന്ത്രി

നിവ ലേഖകൻ

Thiruvananthapuram water crisis

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്നും നാളെ രാവിലെയോടെ എല്ലാ വാർഡുകളിലും വെള്ളമെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ വാർഡുകളിൽ നിർത്തിവച്ചിരുന്ന ജലവിതരണം നാളെ പുലർച്ചയോടെ പുനഃസ്ഥാപിക്കും. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

48 മണിക്കൂറിനുള്ളിൽ തീർക്കാൻ നിശ്ചയിച്ചിരുന്ന പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ അവിചാരിത കാരണങ്ങളാൽ നീണ്ടുപോയതിനാലാണ് ജലവിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നത്. 44 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. പരാതികൾ അറിയിക്കാൻ വാട്ടർ അതോറിറ്റി കൺട്രോൾ റൂം തുറക്കും.

വെള്ളയമ്പലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കഴക്കൂട്ടത്തും സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പകരം സംവിധാനമായി തിരുവനന്തപുരം കോർപറേഷന്റെ സ്മാർട് ട്രിവാൻഡ്രം ആപ് വഴി ടാങ്കറുകളിൽ കുടിവെള്ളം ബുക്ക് ചെയ്യാവുന്നതാണ്. കോർപറേഷന്റെ 14 ടാങ്കറുകളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ജലമെത്തിച്ചു വരുന്നു.

  വെഞ്ഞാറമൂട്ടിൽ പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം; കൈവിരലുകൾ നഷ്ടമായി

വാട്ടർ അതോറിറ്റിയുടെ 10 ടാങ്കറുകൾ കഴക്കൂട്ടം മേഖലയിലേക്ക് വെള്ളമെത്തിക്കാനായി ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം, അരുവിക്കര, മുദാക്കൽ, പിടിപി നഗർ, മൊട്ടമൂട് എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റി വെൻഡിങ് പോയിന്റുകളിൽനിന്ന് ടാങ്കറുകൾക്ക് വെള്ളം നൽകുന്നു.

Story Highlights: Minister V Sivankutty addresses water crisis in Thiruvananthapuram, promises restoration by morning

Related Posts
പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ നീക്കം; ലക്ഷ്യം കുട്ടികൾക്ക് അർഹമായ ഫണ്ട് നേടൽ: മന്ത്രി വി. ശിവൻകുട്ടി
PM Shri scheme

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനം തന്ത്രപരമാണെന്നും കുട്ടികൾക്ക് അർഹമായ കേന്ദ്ര ഫണ്ട് Read more

സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരത്തിന് മുന്നേറ്റം
School Olympics Games

67-ാമത് സ്കൂൾ ഒളിമ്പിക്സ് ഗെയിംസിൽ ആദ്യ ദിനം തിരുവനന്തപുരം ജില്ല മുന്നേറ്റം നടത്തി. Read more

  സുഹൃത്തിന്റെ വീട്ടിൽ 36 പവൻ സ്വർണം കവർന്ന യുവതി പിടിയിൽ
പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള നവംബർ 15-ന്
SC/ST Job Fair

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള നടത്തുന്നു. Read more

ഹർഡിൽസിൽ സ്വർണം: സിസ്റ്റർ സബീനയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി
Kerala sports teacher

സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ ഹർഡിൽസിൽ സ്വർണം നേടിയ സിസ്റ്റർ സബീനയ്ക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസമന്ത്രി Read more

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് ഗംഭീര തുടക്കം
Kerala School Olympics

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രി കെ.എൻ ബാലഗോപാൽ കായികമേള ഉദ്ഘാടനം Read more

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനം ഒരുങ്ങി; സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ്
Kerala School Sports Meet

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ Read more

  കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
Kerala School Sports Meet

67-ാമത് സംസ്ഥാന സ്കൂൾ കായികമേള ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ Read more

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനം ഒരുങ്ങി; ഉദ്ഘാടനം ഇന്ന്
Kerala school sports meet

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം Read more

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയയ്ക്ക് മേൽക്കൈ
KCA Junior Championship

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച Read more

വെഞ്ഞാറമൂട്ടിൽ പടക്കം പൊട്ടി യുവാവിന് ദാരുണാന്ത്യം; കൈവിരലുകൾ നഷ്ടമായി
Firecracker accident

തിരുവനന്തപുരം വെഞ്ഞാറമൂടിൽ പടക്കം കയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കയ്യിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. Read more

Leave a Comment