കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത സപ്ലൈകോയേക്കാള്‍ വിലകുറവില്‍

Anjana

ConsumerFed Onam market prices

കണ്‍സ്യൂമര്‍ ഫെഡ് സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുമ്പോള്‍ സപ്ലൈകോ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം മുന്‍കൂട്ടി കണ്ട് പൊതുവിപണിയില്‍ നിന്ന് സാധനങ്ങള്‍ സംഭരിച്ചതാണ് കണ്‍സ്യൂമര്‍ ഫെഡിന് വില കുറയ്ക്കാന്‍ സാധിച്ചതിന്റെ കാരണം. എന്നാല്‍ സര്‍ക്കാര്‍ കുടിശ്ശിക നല്‍കാന്‍ വൈകിയതാണ് സപ്ലൈകോയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടേണ്ടി വന്നതിന്റെ പിന്നിലെ കാരണം.

പൊതുവിപണിയിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് സപ്ലൈകോയിലെ വില വര്‍ധനവ് വകുപ്പ് മന്ത്രി ഏഞ അനില്‍ ന്യായീകരിച്ചത്. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡും പൊതുവിപണിയില്‍ നിന്ന് തന്നെയാണ് സാധനങ്ങള്‍ സംഭരിച്ചത്. സര്‍ക്കാര്‍ കുടിശിക നല്‍കാന്‍ വൈകിയത് കാരണം സപ്ലൈകോയ്ക്ക് ഉയര്‍ന്ന വിലയില്‍ സാധനങ്ങള്‍ സംഭരിക്കേണ്ടി വന്നു. 580 കോടി രൂപ കുടിശ്ശികയില്‍ 325 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കിയത് ഓണ വിപണി ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്‍സ്യൂമര്‍ ഫെഡിലെ വിലകള്‍ ഇങ്ങനെയാണ്: പഞ്ചസാര കിലോയ്ക്ക് 27 രൂപ, കുറുവ അരി 30 രൂപ, തുവര പരിപ്പ് 111 രൂപ. എന്നാല്‍ സപ്ലൈകോയിലെ ഓണച്ചന്തകളില്‍ ഇതേ സാധനങ്ങള്‍ക്ക് വില ഇങ്ങനെയാണ്: പഞ്ചസാര 33 രൂപ, കുറുവ അരി 33 രൂപ, തുവര പരിപ്പ് 115 രൂപ. അതായത് സപ്ലൈകോ വില കൂട്ടിയ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പഴയ സബ്‌സിഡി വിലക്കാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ വില്‍ക്കുന്നത്.

Story Highlights: ConsumerFed offers subsidized goods at lower prices than SupplyCo during Onam market

Leave a Comment