പീഡന പരാതിയിൽ നിവിൻ പോളിയെ പിന്തുണച്ച് പാർവതി കൃഷ്ണ; തെളിവുകൾ പുറത്തുവിട്ടു

Anjana

Parvathy Krishna supports Nivin Pauly

പീഡന പരാതിയിൽ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷ്ണ രംഗത്തെത്തി. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി വ്യക്തമാക്കി. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിൽ നിവിൻ പോളിയുമായെടുത്ത ചിത്രം പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിവിൻ പോളിയെ മനഃപൂർവം കുടുക്കിയതാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് പാർവതി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

2023 ഡിസംബർ 14-ന് താൻ എടുത്ത വീഡിയോയാണ് പങ്കുവച്ചതെന്ന് പാർവതി വ്യക്തമാക്കി. വിനീത് ശ്രീനിവാസന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. അന്ന് നിവിൻ പോളിക്കൊപ്പം താൻ ഒരു രംഗം ചിത്രീകരിച്ചിരുന്നുവെന്നും നടി പറഞ്ഞു. വാർത്ത കണ്ട് നിരവധി പേർ തന്നെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും പാർവതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇതേ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പീഡനം നടന്നുവെന്ന് പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് നിവിനൊപ്പം പാർവതി കൃഷ്ണയും ഉണ്ടായിരുന്നുവെന്നും ഫോട്ടോകൾ ഉൾപ്പെടെയുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. സത്യം എല്ലായ്പ്പോഴും ലളിതമാണെന്ന അടിക്കുറിപ്പോടെയാണ് പാർവതി കൃഷ്ണ തന്റെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

Story Highlights: Actress Parvathy Krishna supports Nivin Pauly in harassment complaint, providing evidence of his presence on film set

Leave a Comment