ഗുസ്തി താരങ്ങൾ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോൺഗ്രസിൽ ചേർന്നു

Anjana

Vinesh Phogat Bajrang Punia join Congress

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു. ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസിൻ്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവർക്കൊപ്പമാണ് ഇരുവരും എത്തിയത്. ഇരുവരും റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോൺഗ്രസ്സിൽ അംഗത്വം എടുത്തത്തിൽ അഭിമാനമുണ്ടെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. തെരുവിൽ സമരം ഇരുന്നപ്പോൾ പിന്തുണ തന്ന പാർട്ടിയാണിതെന്നും മോശം സമയത്ത് മാത്രമേ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകു എന്ന് മനസിലാകൂവെന്നും അവർ കൂട്ടിച്ചേർത്തു. പാരീസ് ഒളിമ്പിക്സിൽ പരമാവധി പരിശ്രമിച്ചിരുന്നുവെങ്കിലും ഫൈനലിൽ എത്താൻ കഴിഞ്ഞില്ലെന്നും, ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തന്നെ നിയോഗിക്കുന്നുവെന്നും വിനേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനിക്കുന്നതെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. സാക്ഷി മാലിക്കിന്റെ അഭിപ്രായത്തിൽ, ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണ്. പല രാഷ്ട്രീയ പാർട്ടികളിൽ നിന്നും വാഗ്ദാനങ്ങൾ ലഭിക്കുമെന്നും, തനിക്കും ഇത്തരം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നുവെന്നും സാക്ഷി പറഞ്ഞു. സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്നതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

Story Highlights: Wrestlers Vinesh Phogat and Bajrang Punia join Congress party

Leave a Comment