ഫുട്ബോള് ലോകത്തിന്റെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്ഡോ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. യുവേഫ നേഷന്സ് ലീഗ് മത്സരത്തില് ക്രൊയേഷ്യക്കെതിരെ ഗോള് നേടിയതോടെ കരിയറില് 900 ഗോളുകള് നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി. 34-ാം മിനിറ്റില് നൂനോ മെന്ഡസിന്റെ ക്രോസില് നിന്നാണ് ക്രിസ്റ്റ്യാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ഗോള് നേടിയതോടെ താരം വികാരാധീനനായി നിലത്ത് മുട്ടുകുത്തി വീണു.
മാതൃരാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131-ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല് അന്താരാഷ്ട്ര ഗോളുകള് നേടിയ കളിക്കാരന് എന്ന പദവിയും സൂപ്പര് താരത്തിന്റെ പേരിലാണ്. ഗോള് സ്കോറര്മാരുടെ പട്ടികയില് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അര്ജന്റീനയുടെ ലയണല് മെസ്സി കരിയറിലുടനീളം 859 ഗോളുകള് നേടിയിട്ടുണ്ട്.
പോര്ച്ചുഗലിന്റെ അടുത്ത മല്സരം സെപ്റ്റംബര് എട്ട് ഞായറാഴ്ചയാണ്. സ്കോട്ട്ലന്ഡാണ് എതിരാളികള്. ഈ മാച്ചില് ക്രിസ്റ്റ്യാനോയ്ക്ക് കോച്ച് റോബര്ട്ടോ മാര്ട്ടിനെസ് വിശ്രമം നല്കുമോയെന്ന് കണ്ടറിയണം. ഇതിനിടെ, ക്രിസ്റ്റ്യാനോയുടെ നേട്ടം ഫുട്ബോള് ലോകത്തിന് പുതിയ ഉണര്വ് നല്കിയിരിക്കുകയാണ്.
Story Highlights: Cristiano Ronaldo becomes first player to score 900 career goals in UEFA Nations League match against Croatia