ഹിജാബ് വിവാദം: ഉഡുപ്പി കോളേജ് പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം സർക്കാർ തടഞ്ഞുവെച്ചു

നിവ ലേഖകൻ

Karnataka hijab controversy

കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമിട്ട ഉഡുപ്പി കുന്താപുര ഗവ. പിയു കോളേജ് പ്രിൻസിപ്പലിന് സംസ്ഥാന അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചത് വിവാദമായതിനെ തുടർന്ന് സർക്കാർ അവാർഡ് തടഞ്ഞുവെച്ചു. ഉഡുപ്പി കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി ജി രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ നടപടിയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ രംഗത്തെത്തി. പുരസ്കാരത്തിന് അർഹരായ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് ജില്ലാകമ്മറ്റികളുണ്ട്. അവർ നൽകിയ പേരുകളുടെ പട്ടികയിൽ ബി ജി രാമകൃഷ്ണയുടെ പേരുമുൾപ്പെട്ടിരുന്നു.

ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ വിദ്യാർഥികളോട് പെരുമാറിയ രീതിയിലാണ് പ്രശ്നമെന്നും ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയിൽ ഉഡുപ്പി കോളേജ് ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ചിരുന്നു. പിന്നാലെ മറ്റു ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് പിന്തുടർന്നതിനേത്തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടർന്ന് ബസവരാജ ബൊമ്മൈയുടെ ബിജെപി സർക്കാർ ക്യാമ്പസുകളിൽ ഹിജാബ് നിരോധിച്ച് ഉത്തരവിറക്കി.

  എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി

ക്യാമ്പസുകളിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന ഒരു വസ്ത്രവും അനുവദിക്കാനാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹിജാബിന് നിരോധനമേർപ്പെടുത്തിയത്. കടുത്ത പ്രതിഷേധങ്ങളേത്തുടർന്ന് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദിവസങ്ങളോളം അടച്ചിടേണ്ടതായി വന്നു.

Story Highlights: Karnataka government withholds teacher award for Udupi college principal involved in hijab controversy

Related Posts
Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴ് വർഷം തടവ്; കർണാടക സർക്കാരിന്റെ പുതിയ നിയമം
fake news law

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ നൽകുന്ന നിയമ നിർമ്മാണവുമായി Read more

  സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
education bandh

ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ Read more

എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
education bandh

സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ Read more

  തിരുവനന്തപുരത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
education bandh

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ Read more

ട്യൂഷൻ ഫീസ് നൽകിയില്ല; ടി.സി. തടഞ്ഞുവെച്ച സ്കൂളിനെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ്
transfer certificate order

മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർത്ഥിക്ക് ടിസി നൽകാത്തത് ബാലാവകാശ കമ്മീഷൻ ചോദ്യം Read more

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
ChatGPT for education

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ Read more

Leave a Comment