‘കപ്പ്’ സിനിമ സെപ്റ്റംബർ 27-ന് തിയേറ്ററുകളിൽ; ബാഡ്മിന്റൺ സ്വപ്നങ്ങളുടെ കഥ

Anjana

Cup Malayalam movie

അനന്യാ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ‘കപ്പ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആൽവിൻ ആൻ്റണിയും എയ്ഞ്ചലിനാ മേരി ആൻ്റണിയും നിർമ്മിച്ച ഈ ചിത്രം സെപ്റ്റംബർ 27-ന് തിയേറ്ററുകളിൽ എത്തും. സഞ്ജു വി. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ഒരു യുവാവിന്റെ ബാഡ്മിന്റൺ സ്വപ്നങ്ങളെ കുറിച്ചുള്ളതാണ്.

കണ്ണൻ എന്ന യുവാവിന്റെ ഇന്ത്യക്കു വേണ്ടി കളിക്കാനും ഒളിമ്പിക്സിൽ പങ്കെടുക്കാനുമുള്ള സ്വപ്നത്തിന്റെ കഥയാണ് ‘കപ്പ്’ പറയുന്നത്. അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമെല്ലാം ചേരുന്നതും, അതിനിടയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും പ്രണയവുമെല്ലാം ഈ ക്ളീൻ എന്റർടൈനറിൽ ഉൾപ്പെടുന്നു. മാത്യു തോമസ്സാണ് കണ്ണനായി അഭിനയിക്കുന്നത്. പുതുമുഖം റിയാ ഷിബു നായികയായും നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രമായും എത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഖിലേഷ് ലതാ രാജും ഡെൻസൺ ഡ്യൂറോമും തിരക്കഥ എഴുതിയ ഈ ചിത്രത്തിന് മനു മഞ്ജിത്ത് ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. നിഖിൽ പ്രവീൺ ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.

Story Highlights: ‘Cup’, a Malayalam film about a young badminton player’s Olympic dreams, set to release on September 27

Leave a Comment