ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം; സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിൽ

നിവ ലേഖകൻ

Brazil X platform suspension

ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ എക്സ് വിസമ്മതിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസ് നിരോധനം ഏർപ്പെടുത്തിയത്. പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശനിയാഴ്ച പുലർച്ചെ മുതൽ നിരോധന ഉത്തരവ് പ്രാബല്യത്തിൽ വന്നു. മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്.

ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം. കോടതി ഉത്തരവ് പാലിക്കാൻ തയാറായില്ലെങ്കിൽ കമ്പനിയുടെ മുൻ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് എക്സിൻ്റെ ബ്രസീലിലെ ബിസിനസ് പ്രവർത്തനങ്ങൾ മസ്ക് അവസാനിപ്പിച്ചു.

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

രാജ്യത്ത് ഇനി പ്രവർത്തിക്കണമെങ്കിൽ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും മസ്ക് ഇതിന് തയാറായില്ല. തുടർന്നാണ് എക്സ് ബ്ലോക്ക് ചെയ്യാൻ കോടതി ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകിയത്.

Story Highlights: Brazil Supreme Court orders suspension of X platform for refusing to appoint legal representative

Related Posts
വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Vismaya dowry death case

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതിയായ കിരൺ കുമാറിന് സുപ്രീംകോടതി Read more

കമൽ ഹാസൻ ചിത്രം ‘തഗ്ഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി
Thug Life Release

കമൽ ഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കാൻ സുപ്രീം കോടതി അനുമതി Read more

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ലോകകപ്പ് യോഗ്യതാ പോരാട്ടം: ബ്രസീൽ നാളെ പരാഗ്വെയെ നേരിടും, അർജന്റീന കൊളംബിയയുമായി
FIFA World Cup Qualifiers

അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിനുള്ള മത്സരത്തിൽ ബ്രസീൽ നാളെ കളത്തിലിറങ്ങും. Read more

ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ മസ്കിന് പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
Trump Elon Musk dispute

ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഇലോൺ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപിന്റെ Read more

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്; ടെസ്ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു
Trump Musk feud

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് പ്രതികരിച്ച് ഇലോൺ മസ്ക് രംഗത്ത്. ഇതിന് Read more

എക്സിൽ പുതിയ ഫീച്ചറുകളുമായി ഇലോൺ മസ്ക്; പ്രത്യേകതകൾ അറിയാം
X new features

സമൂഹമാധ്യമമായ എക്സിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്. എൻക്രിപ്ഷൻ, വാനിഷിംഗ് മെസ്സേജുകൾ, Read more

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതി; സുതാര്യത ഉറപ്പാക്കണമെന്ന് കോടതി
NEET PG Exam

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പിജി (NEET-PG) ഒറ്റ Read more

  വിസ്മയ കേസിൽ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
KS Shan murder case

എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് സുപ്രീം കോടതി Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ വിധി; അതിജീവിതയെ വിവാഹം ചെയ്ത പ്രതിയുടെ ശിക്ഷ ഒഴിവാക്കി
POCSO case verdict

പോക്സോ കേസിൽ അതിജീവിതയെ വിവാഹം ചെയ്ത പ്രതിയുടെ ശിക്ഷ സുപ്രീംകോടതി ഒഴിവാക്കി. അതിജീവിതയ്ക്ക് Read more

Leave a Comment