കേരള പൊലീസ് സേനയിലെ മാറ്റങ്ങളെക്കുറിച്ച് എഡിജിപി എം ആർ അജിത് കുമാർ കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ചു. 29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്ന അദ്ദേഹം, സിവിൽ പൊലീസ് എന്ന പേര് കൊണ്ടുവന്നത് മുതൽ സേനയിലെ പല മാറ്റങ്ങൾക്കും താൻ കാരണക്കാരനായിട്ടുണ്ടെന്ന് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊലീസിൽ വിശ്വസിക്കുന്നുണ്ടെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുന്നതിനിടെ, അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് ഓർമിപ്പിച്ചു. കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായെന്നും രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് പൊലീസ് എത്തിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ ഗൗരവവും നില നിർത്തിക്കൊണ്ട് ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുറപ്പിക്കില്ലെന്നും തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: ADGP MR Ajith Kumar spoke about his contributions to Kerala Police force at state conference