ഹരിയാനയിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ബീഫ് കഴിച്ചെന്ന ആരോപണത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഹരിയാനയിൽ തുടർക്കഥയായി മാറിയിരിക്കുന്നു. ഈ മാസം 27-ന് ചർഖി ദാദ്രി ജില്ലയിൽ തൊഴിലിനായി എത്തിയ സാബിർ മാലികിനെ ബീഫ് കഴിച്ചെന്നാരോപിച്ച് പശു സംരക്ഷകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ബിജെപിയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.
പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെ, നയാബ് സിംഗ് സൈനി സർക്കാർ അന്വേഷണ നടപടികൾ ദ്രുതഗതിയിലാക്കിയിരിക്കുകയാണ്. നാല് ദിവസത്തിനുള്ളിൽ കൊലപാതകത്തിന് പിന്നിലെ 7 പ്രതികളെ പൊലീസ് പിടികൂടി. അറസ്റ്റിലായ പ്രതികളിൽ നിന്ന് കൂടുതൽ പേരുകൾ ലഭിച്ചാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിശദീകരണം.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിന് നടക്കും. നേരത്തെ ഒക്ടോബര് ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. നിലവില് ഇത് ഒക്ടോബര് അഞ്ചാം തീയതിയിലേക്ക് മാറ്റിവെച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര് എട്ടിനായിക്കും പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിൽ, ബീഫ് കൊലപാതകങ്ങൾ ബിജെപിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Story Highlights: Beef-related murders in Haryana pose challenge for BJP ahead of state elections