ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിലെ വിവാദങ്ങളിൽ മമ്മൂട്ടിയുടെ പ്രതികരണം

Anjana

Mammootty Hema Committee response

ചലച്ചിത്ര മേഖലയിൽ ഉയർന്ന ആരോപണങ്ങളിലും പരാതികളിലും പ്രതികരണവുമായി നടൻ മമ്മൂട്ടി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രതികരണം. വിവാദങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണെന്നും അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്നും മമ്മൂട്ടി വ്യക്തമാക്കി. അമ്മ അഡ്ഹോക് കമ്മിറ്റി അധ്യക്ഷൻ മോഹൻലാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മമ്മൂട്ടിയും അഭിപ്രായം പറഞ്ഞത്.

സിനിമ സമൂഹത്തിന്റെ പരിച്ഛേദമാണെന്നും സമൂഹത്തിലെ എല്ലാ നന്മയും തിന്മയും സിനിമയിലുണ്ടെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണെന്നും അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വലിയ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് അനഭിലഷണീയമായത് ഒന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതാണെന്നും മമ്മൂട്ടി ഓർമിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമ്മിറ്റി റിപ്പോർട്ടിനെയും നിർദ്ദേശങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും പിന്തുണയ്ക്കുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകൾ ഇല്ലാതെ കൈകോർത്തു നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്നുവന്ന പരാതികളിൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. സിനിമയിൽ ഒരു ശക്തി കേന്ദ്രവും ഇല്ലെന്നും ശക്തി കേന്ദ്രങ്ങൾക്ക് നിലനിൽപ്പുള്ള ഇടമല്ല സിനിമയെന്നും മമ്മൂട്ടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കാൻ നിയമതടസങ്ങളുണ്ടെങ്കിൽ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: Actor Mammootty responds to Hema Committee report and controversies in Malayalam film industry

Leave a Comment