ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. മോഹൻലാലിനോടും മമ്മൂട്ടിയോടുമൊപ്പം മാധ്യമങ്ങളെ കാണാമെന്ന് കരുതിയിരുന്നെങ്കിലും ചിലരുടെ എതിർപ്പ് കാരണം അത് സാധ്യമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെഫ്ക റിപ്പോർട്ട് ചർച്ച ചെയ്തശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലുകൾ ഉണ്ടായ ഉടൻ തന്നെ ജസ്റ്റിസ് ഹേമ ഇടപെടേണ്ടിയിരുന്നുവെന്ന് ബി. ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. എല്ലാ പേരുകളും പുറത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം ഫെഫ്ക അംഗങ്ങൾക്കെതിരെ നടപടിയെടുക്കില്ലെന്നും കുറ്റം തെളിഞ്ഞാൽ മാത്രമേ നടപടി ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംവിധായകൻ വി.കെ. പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി.കെ. പ്രകാശിനെതിരെ കേസെടുത്തത്. സിനിമയുടെ കഥ പറയാനെത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. ഐപിസി 354 A (1) i വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
Story Highlights: FEFKA General Secretary B Unnikrishnan responds to Hema Committee report, calls for full disclosure of names