ഗുജറാത്തിൽ കനത്ത മഴ: സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു

നിവ ലേഖകൻ

Gujarat floods Statue of Unity

മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ, ഗുജറാത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. ഗുജറാത്തിൽ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്. പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കുന്നവർ ഇതുവഴി പോകുന്നതിനാൽ ഈ റോഡ് തിരക്കേറിയതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി ഏകതാ പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്. 2989 കോടി രൂപയ്ക്കാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. നാല് വർഷങ്ങൾ കൊണ്ടാണ് പ്രതിമയുടെ പണി പൂർത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്.

ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമന്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു. അതിനിടെ ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്.

  അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിത പ്രദേശം വാസയോഗ്യമാണോയെന്ന് പരിശോധിക്കുമെന്ന് സബ് കളക്ടർ

മഴക്കെടുതിയിൽ മരണം 35 കടന്നു. ദേവഭൂമി ദ്വാരക, ജാംനഗർ, പോർബന്തർ, രാജ്കോട്ട് എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ രാജ്കോട്ട് വിമാനത്താവളത്തിന്റെ മതിൽ തകർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഗുജറാത്തിലെ വഡോദരയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സർദാർ സരോവർ ഡാമിൽ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡാണ് ബുധനാഴ്ച തകർന്നത്.

Story Highlights: Heavy rains damage road leading to Statue of Unity in Gujarat

Related Posts
ഗുജറാത്തിൽ 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Gujarat gang rape case

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 50 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെ Read more

  അടിമാലി മണ്ണിടിച്ചിൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി
ഉത്തരേന്ത്യയിലെ മഴക്കെടുതി; അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
North India floods

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് Read more

5,400 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്
Gujarat development projects

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും ഗുജറാത്ത് സന്ദർശനം നടത്തും. 5,400 കോടി Read more

താടിയും മീശയും വളർത്തിയതിന് ദളിത് യുവാവിനും ഭാര്യാപിതാവിനും മർദ്ദനം; പ്രതികൾക്കെതിരെ കേസ്
Dalit youth attack

ഗുജറാത്തിലെ ഖംഭാലിയയിൽ താടിയും മീശയും വളർത്തിയതിന്റെ പേരിൽ ദളിത് യുവാവിനും ഭാര്യാപിതാവിനും നേരെ Read more

ഹിമാചലിൽ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി
Himachal Pradesh Floods

ഹിമാചലിൽ മഴയും പ്രളയവും മൂലം കുടുങ്ങിക്കിടന്ന 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി. കിന്നൗർ - Read more

വഡോദര പാലം ദുരന്തം: ഉദ്യോഗസ്ഥ അനാസ്ഥ കണ്ടെത്തി; നാല് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
Gujarat bridge collapse

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന് കണ്ടെത്തി. Read more

  അടിമാലി മണ്ണിടിച്ചിൽ: വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ രക്ഷപ്പെടുത്തി
വഡോദരയിൽ പാലം തകർന്ന സംഭവം; മൂന്ന് വർഷം മുൻപേ അപകട മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല
Vadodara bridge collapse

ഗുജറാത്തിലെ വഡോദരയിൽ പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്ന സംഭവത്തിൽ വലിയ അനാസ്ഥയാണ് സംഭവിച്ചതെന്ന് Read more

വഡോദരയിൽ പാലം തകർന്ന് 10 മരണം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Vadodara bridge collapse

ഗുജറാത്തിലെ വഡോദരയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 10 മരണം. അപകടത്തിൽ Read more

പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
Operation Sindoor Park

ഗുജറാത്ത് സർക്കാർ പാകിസ്താൻ അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്ക് നിർമ്മിക്കുന്നു. സായുധ Read more

ഐപിഎൽ 2025: ഗുജറാത്തിനെ തകർത്ത് മുംബൈ ഫൈനലിലേക്ക്!
IPL 2025

ഐപിഎൽ 2025 എലിമിനേറ്ററിൽ ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക്. മുംബൈ ഉയർത്തിയ Read more

Leave a Comment