Headlines

റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആറാം വാർഷികം: വർണ്ണാഭമായ ആഘോഷങ്ങൾ

റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആറാം വാർഷികം: വർണ്ണാഭമായ ആഘോഷങ്ങൾ

റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു. വലീദ് ഇസ്ഥിറാഹയിൽ നടന്ന പരിപാടിയിൽ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ പൊതു രംഗത്തെ പ്രമുഖർ അടക്കം നിരവധിപേർ പങ്കെടുത്തു. ടിക്മോ ചെയർമാൻ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ്‌ മണ്ണാറക്കാട് അധ്യക്ഷത വഹിച്ചു, ലീഗൽ അഡ്വൈസർ ലത്തീഫ് തെച്ചി ആമുഖ പ്രഭാഷണം നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പ രാജ്, അസ്‌കർ കെൽകോ, ഫൈസൽ, മിയ പ്രസിഡണ്ട് ഫൈസൽ, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, അബ്ദുൽ അസീസ് പവിത്ര ജി എം എഫ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ഷഫീഖ്, ട്രഷറർ അൻവർസാദത്ത്, ജോയിൻ സെക്രട്ടറി ഫൈസൽ, വൈസ് പ്രസിഡണ്ട് കുഞ്ഞു, അഡ്മിൻ ഫിറോസ് വളാഞ്ചേരി, എന്നിവർ സന്നിഹിതരായിരുന്നു. റഷീദ് ചുങ്കത്തറ നന്ദി പറഞ്ഞു.

തുടർന്ന് നടന്ന കലാപരിപാടിക്ക് സജീർ പട്ടുറുമാൽ, സത്താർ മാവൂർ എന്നിവർ നേതൃത്വം നൽകി. നൗഫൽ വടകര, ഹാരിസ്, സമീറ ഇബ്രാഹിം, ദേവിക ബാബുരാജ്, എന്നിവർ ഗാനം ആലപിച്ചു. ഒപ്പന, അറബിക് ഡാൻസ്, മഹേഷ്‌ ജയ് യുടെ നേതൃത്വത്തിൽ നാസിക് ഡോൾ എന്നി കലാ പരിപാടികളും അരങ്ങേറി. റിയാദ് ഡ്രൈവേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഷെബിമൻസൂർ, നിസാർ കുരിക്കൾ എന്നിവർ അവതാരകർ ആയിരുന്നു.

Story Highlights: Riyadh Drivers Association celebrated sixth anniversary with cultural programs and prominent guests

More Headlines

സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി
പ്രവാസി സാഹിത്യോത്സവിന് സൗദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു
സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി വോളിബാൾ ടൂർണമെൻ്റ് സെപ്റ്റംബർ 19, 20 തീയതികളിൽ
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ; അഞ്ചു വയസ്സുകാരി മകൾ അതിജീവിച്ചു
റിയാദ് പ്രവാസി സാമൂഹിക കൂട്ടായ്മ നേതൃസംഗമം നടത്തി; വിജയികളെ ആദരിച്ചു
ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാൻ സൗദി അറേബ്യ
വയനാട് ദുരന്തം: പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങൾ

Related posts

Leave a Reply

Required fields are marked *