ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; ഷാരൂഖ് ഖാനും ഹുറൂൺ പട്ടികയിൽ

Anjana

Hurun India Rich List 2024

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഗൗതം അദാനിയും കുടുംബവും 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഒന്നാം സ്ഥാനത്തെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി അംബാനിയും കുടുംബവും രണ്ടാം സ്ഥാനത്താണ്. എച്ച്‌സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവും 3.14 ലക്ഷം കോടി രൂപയുമായി മൂന്നാമതും, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാമതുമാണ്.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആദ്യമായി ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടി. 7,300 കോടി രൂപയാണ് ‘കിങ് ഖാന്റെ’ ആസ്തിയെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധനയാണ് ഖാന് നേട്ടമായത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രവാസി ഇന്ത്യക്കാരില്‍ എട്ടാം സ്ഥാനത്താണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2024-ലെ ഹുറൂൺ ഇന്ത്യ പട്ടികയിൽ 1,539 അതിസമ്പന്നരാണുള്ളത്. കഴിഞ്ഞ വര്ഷം 220 പേരാണ് പട്ടികയിൽ ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 272 പേരായി. ഏഷ്യയുടെ തന്നെ സമ്പത്തുത്പാദന എഞ്ചിനായി ഇന്ത്യ വളരുകയാണെന്ന് ഹുരുൻ ഇന്ത്യ സ്ഥാപകൻ റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടി. ചൈനയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ 29 ശതമാനം വളർച്ചയാണ് സംഭവിച്ചത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 334 ആണ്.

Story Highlights: Gautam Adani tops Hurun India Rich List, Shah Rukh Khan debuts

Leave a Comment