താര സംഘടന അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉർവശിയും എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സംഘടനയുടെ സ്ഥാപക താരങ്ങൾ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗനിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പൊതുസമ്മതനായ ജഗദീഷിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ഉർവശിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തിക്കണമെന്നാണ് നിർദേശം. എന്നാൽ, നേതൃസ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യം ഉർവശി നിരാകരിച്ചതായാണ് വിവരം.
താരങ്ങൾക്കെതിരായ ലൈംഗികാരോപണങ്ങളെ തുടർന്ന് തകർന്നടിഞ്ഞ അമ്മ സംഘടനയ്ക്ക് പുതുജീവൻ നൽകാനാണ് മുതിർന്ന അഭിനേതാക്കളുടെ ഈ കഠിനശ്രമം. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്. പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർക്ക് പുറമേ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന വനിതകൾ ഉൾപ്പെടെയുള്ള താരങ്ങളെയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും പൊതുവികാരമുണ്ട്.
രണ്ടുമാസത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള നീക്കങ്ങളും സജീവമാണ്. പ്രധാന സ്ഥാനങ്ങളിലും എക്സിക്യൂട്ടിവ് കമ്മറ്റിയിലും ഉൾപ്പെടെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്. ഈ മാറ്റങ്ങളിലൂടെ സംഘടനയ്ക്ക് പുതിയ ദിശാബോധം നൽകാനാണ് ശ്രമം.
Story Highlights: Demand for Jagdish and Urvashi to lead AMMA, focus on youth representation in executive committee