കിലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; വിവാദ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു

Anjana

Kylian Mbappe X account hacked

ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ‘$MBAPPE’ എന്ന പേരിൽ ക്രിപ്റ്റോകറൻസിയുടെ പ്രമോഷൻ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തിയും ലിയോണൽ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടിൽ നിന്ന് തുടരെ തുടരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ടായി.

പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. ഫുട്ബോൾ മുതൽ ഇസ്രയേൽ-പലസ്തീൻ തർക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. പ്രകോപനപരമായ നിരവധി പോസ്റ്റുകൾ പിന്നാലെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ പോസ്റ്റുകളെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിഎസ്ജിയിൽ നിന്ന് ഫ്രീ ഏജന്റായാണ് എംബാപ്പെ ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്കെത്തിയത്. ജൂലൈ 16 ന് ക്ലബ്ബ് എംബാപ്പെയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ 80,000 കാണികളാണ് ഗ്രൗണ്ടിലേക്കെത്തിയത്.

Story Highlights: Kylian Mbappe’s X account hacked, controversial posts appeared

Leave a Comment