അമ്മയുടെ കൂട്ടരാജിയെ കുറിച്ച് പാർവതി: ‘എത്ര ഭീരുക്കളാണ് ഇവർ’

Anjana

Parvathy AMMA resignation criticism

താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലെ കൂട്ടരാജിയെക്കുറിച്ച് നടി പാർവതി തിരുവോത്ത് പ്രതികരിച്ചു. ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. ഈ വാർത്ത കേട്ടപ്പോൾ ആദ്യം തോന്നിയത് എത്ര ഭീരുക്കളാണ് ഇവരെന്നാണെന്ന് പാർവതി പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും, മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നയിക്കുകയാണെന്ന് പാർവതി ചൂണ്ടിക്കാട്ടി. ആളുകളെ സംസാരിക്കാൻ അനുവദിക്കാത്ത അസോസിയേഷനിൽ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവർ വ്യക്തമാക്കി. ഗവൺമെന്റും മറ്റ് സംവിധാനങ്ങളുമായി ചേർന്ന് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നും പാർവതി അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്ന അതേ കമ്മിറ്റിയാണിതെന്ന് പാർവതി ചൂണ്ടിക്കാട്ടി. തങ്ങൾക്കെതിരായ ആരോപണങ്ങൾ പുറത്തുവരുന്നതുവരെ ഇത്തരം സംഭവങ്ങളൊന്നും യഥാർത്ഥത്തിൽ ഇല്ലെന്ന് അവകാശപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയാണിതെന്നും അവർ വ്യക്തമാക്കി. സർക്കാർ വിഷയത്തിൽ അലംഭാവം കാണിക്കുകയാണെന്നും, പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലേക്ക് സ്ത്രീകൾ എത്തുമെന്നും പാർവതി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ കരിയറിനും മാനസികാരോഗ്യത്തിനും എന്തു സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: Actor Parvathy criticizes mass resignation of AMMA executive committee

Leave a Comment