‘സമ്മർദ്ദം താങ്ങാനാകുന്നില്ല’; ഫേസ്ബുക്ക് വിടുന്നതായി ശ്രീലേഖ മിത്ര

Anjana

Sreelekha Mitra sexual harassment allegation

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തി. നാലുപാടുമുള്ള നിരന്തര ശ്രദ്ധയിലും നിരീക്ഷണത്തിലും നിൽക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അൺ ഇൻസ്റ്റാൾ ചെയ്യുകയാണെന്നും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞ് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു.

തന്റെ ജന്മദിനമായ വെള്ളിയാഴ്ച ആഘോഷിക്കാനോ ആശംസകൾ സ്വീകരിക്കാനോ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് ശ്രീലേഖ കൂട്ടിച്ചേർത്തു. താൻ താരമല്ല, കലാകാരിയാണെന്നും അതുകൊണ്ടുതന്നെ ലോലമനസ്കയാണെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ, ശ്രീലേഖയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂർണ്ണ പിന്തുണയുമായി എത്തി. ധൈര്യം കൈവിടരുതെന്നും നിങ്ങളാണ് പലരുടെയും ശക്തിയെന്നും കമന്റുകളിൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനഞ്ച് വർഷം മുൻപ് രഞ്ജിത്ത് സംഭവം സൃഷ്ടിച്ച നഷ്ടത്തെക്കാൾ വലിയ നഷ്ടമാണ് ബംഗാളി സിനിമാമേഖലയിൽ നിന്ന് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ശ്രീലേഖ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. സമൂഹത്തിൽ നിന്ന് മാറിനിൽക്കരുതെന്നും ഇവിടെ നിന്നുകൊണ്ടുതന്നെ പോരാട്ടം തുടരണമെന്നും ചിലർ ശ്രീലേഖയോട് ആവശ്യപ്പെട്ടു.

Story Highlights: Bengali actress Sreelekha Mitra expresses inability to cope with pressure after sexual harassment allegation against director Ranjith

Leave a Comment