ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ തിരച്ചിൽ പുനരാരംഭിക്കാൻ കർണാടക സർക്കാർ നടപടി

Anjana

Shiroor landslide search operation

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അർജുന്റെ കുടുംബം കൂടിക്കാഴ്ച നടത്തി. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജായുള്ള തിരച്ചിൽ ദൗത്യം പുനരാരംഭിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. എം.കെ രാഘവൻ എം.പി, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്‌ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഈ മാസം 16നാണ് ഗംഗാവലി പുഴയിലെ തിരച്ചിൽ നിർത്തിയത്. പുഴയിലെ മണ്ണും കല്ലും നീക്കം ചെയ്താൽ മാത്രമേ തിരച്ചിൽ സാധ്യമാകൂ എന്ന് നാവികസേന അറിയിച്ചിരുന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ തീരുമാനിച്ചെങ്കിലും ചെലവ് വഹിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടിക്കാഴ്ചയിൽ ഡ്രഡ്ജറിനായുള്ള ചെലവ് പൂർണമായും കർണാടക സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഷിരൂരിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. നാവികസേനയുടെ സംഘം നാളെ പുഴയിലെ അടിയൊഴുക്ക് വീണ്ടും പരിശോധിക്കും. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Arjun’s family meets Karnataka CM Siddaramaiah to resume search operation in Shiroor landslide

Leave a Comment