ഡബ്ള്യുസിസി അംഗങ്ങൾ എന്റെ ഹീറോകൾ; കേരളത്തിലെ പിന്തുണ അസൂയാവഹം: ചിന്മയി ശ്രീപദ

Anjana

Chinmayi Sripada WCC support

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മലയാള സിനിമയിലെ നടിമാരുടെ ലൈംഗികാതിക്രമ പരാതികളിൽ തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ പ്രതികരിച്ചു. ഡബ്ള്യുസിസി അംഗങ്ങളെ തന്റെ ഹീറോകളായി വിശേഷിപ്പിച്ച ചിന്മയി, കേരളത്തിലെ ജനങ്ങളുടെ പിന്തുണ കണ്ട് താൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നുവെന്നും പറഞ്ഞു. ഹേമ കമ്മിറ്റിയുടെയും ഡബ്ല്യുസിസി അംഗങ്ങളുടെയും കഠിനാധ്വാനത്തെ അഭിനന്ദിച്ച അവർ, സ്ത്രീകൾക്ക് പ്രതീക്ഷയുടെ വെളിച്ചം കാണാൻ കഴിഞ്ഞത് ഇവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണെന്നും കൂട്ടിച്ചേർത്തു.

ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നുവെന്ന് ചിന്മയി വെളിപ്പെടുത്തി. തനിക്ക് ഇതുവരെ അത്തരമൊരു പിന്തുണ ലഭിച്ചിട്ടില്ലെന്നും, താൻ ഇപ്പോഴും കോടതികൾ കയറിയിറങ്ങുകയാണെന്നും, ജോലി ചെയ്യാനുള്ള അവകാശത്തിനായി പോരാടുകയാണെന്നും അവർ പറഞ്ഞു. തമിഴ് സിനിമാമേഖല തന്നെ ഒറ്റപ്പെടുത്തിയതായും ചിന്മയി ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2018ൽ കവി വൈരമുത്തുവിനെതിരെ ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ച ചിന്മയി, പിന്നീട് നടൻ രാധാ രവിക്കെതിരെയും രംഗത്തെത്തി. മിക്ക കുറ്റവാളികളും സിനിമയിൽ ഒരുമിച്ചു നിന്നാണ് പ്രവർത്തിക്കുന്നതെന്നും, അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും കൂട്ടുകെട്ടാണിതെന്നും അവർ വിമർശിച്ചു. രാഷ്ട്രീയ ബന്ധങ്ങളും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെ പിന്തുണയുമാണ് ഈ കുറ്റവാളികൾക്ക് തുണയാകുന്നതെന്നും ചിന്മയി വ്യക്തമാക്കി.

Story Highlights: Singer Chinmayi Sripada praises WCC members as heroes, expresses admiration for Kerala’s support in addressing sexual harassment in Malayalam cinema

Leave a Comment