മാധ്യമപ്രവർത്തകരെ ആക്രമിച്ച സുരേഷ് ഗോപിക്കെതിരെ സാറ ജോസഫിന്റെ രൂക്ഷ വിമർശനം

Anjana

Sara Joseph criticizes Suresh Gopi

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ എഴുത്തുകാരി സാറ ജോസഫ് കടുത്ത ഭാഷയിൽ വിമർശിച്ചു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾക്ക് ജനപ്രതിനിധികൾക്ക് തുല്യമായ പദവിയാണുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ മാധ്യമപ്രവർത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്നും അവർ ചോദിച്ചു.

മാധ്യമങ്ങൾ ജനങ്ങൾക്കു വേണ്ടി സംസാരിക്കുകയാണ് ചെയ്യേണ്ടതെന്നും അതിനാൽ അവർക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്നും സാറ ജോസഫ് വ്യക്തമാക്കി. ഇത് ഒരു നിരന്തര പ്രവർത്തനമാണെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ നിങ്ങൾക്കു പിന്നാലെയുണ്ട് എന്നതിനർത്ഥം ജനങ്ങൾ നിങ്ങൾക്കു പിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികൾ കരുതിയിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമങ്ങൾ സ്തുതി പാടണമെന്ന് വിശ്വസിച്ചാൽ നടക്കില്ലെന്നും മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിക്കുന്നതിനു തുല്യമാണെന്നും സാറ ജോസഫ് കുറ്റപ്പെടുത്തി. ജനപ്രതിനിധികൾക്ക് കൊമ്പും തേറ്റയുമല്ല, വാലാണ് വേണ്ടതെന്നും അവർ ജനസേവകരെന്നാണ് ഭരണഘടന സങ്കൽപിച്ചിട്ടുള്ളതെന്നും അവർ ഓർമിപ്പിച്ചു.

Story Highlights: Writer Sara Joseph criticizes Union Minister Suresh Gopi for assaulting journalists

Leave a Comment