ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന് എഎസ്എൽ തല സുരക്ഷ; പ്രത്യേക ഹെലികോപ്റ്റർ സൗകര്യവും

Anjana

Mohan Bhagwat security upgrade

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ സുരക്ഷാ നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയാണ് ഇപ്പോൾ ഭഗവതിന് നൽകിയിരിക്കുന്നത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുമ്പോൾ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.

നേരത്തെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭഗവതിന് ഉണ്ടായിരുന്നത്. എന്നാൽ തീവ്രവാദ സംഘടനകൾ അദ്ദേഹത്തെ ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം, ജില്ലാ ഭരണകൂടം, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിൽ എത്തിയ ഗാർഡുകളും ഉൾപ്പെടെയുള്ളവർ ഭഗവതിന്റെ സുരക്ഷയിൽ പങ്കാളികളാകും. മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകൾ എന്നിവയും ഈ സംവിധാനത്തിൽ ഉൾപ്പെടും. കൂടാതെ, ഭഗവതിന്റെ യാത്രകൾക്കായി പ്രത്യേക ഹെലികോപ്റ്ററുകളും ഒരുക്കിയിട്ടുണ്ട്.

Story Highlights: RSS chief Mohan Bhagwat’s security upgraded to ASL level with multi-layered protection and special helicopters for travel

Leave a Comment