സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്ന് നടി ആശാ ശരത് പ്രതികരണവുമായി രംഗത്തെത്തി. ദൃശ്യം സിനിമയുടെ ചിത്രീകരണ സമയത്ത് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം താരം തള്ളിക്കളഞ്ഞു. സിദ്ദിഖ് തന്റെ നല്ല സഹപ്രവർത്തകനും സുഹൃത്തുമാണെന്ന് ആശാ ശരത് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അദ്ദേഹത്തിൽ നിന്ന് മോശമായതോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് താരം പറഞ്ഞു. ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിച്ച നടി, കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടാൻ കഴിയണമെന്നും കുറിപ്പിൽ സൂചിപ്പിച്ചു.
അതേസമയം, ചലച്ചിത്രമേഖലയിൽ ലൈംഗികാരോപണങ്ങൾ സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ പരാതിയിൽ കൊച്ചി നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെ നടൻ മുകേഷിനെതിരെയും ജൂനിയർ നടി പരാതി നൽകിയിട്ടുണ്ട്. ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്.
Story Highlights: Actress Asha Sarath denies allegations of misconduct by Siddique during ‘Drishyam’ filming