കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സന്ദർശിക്കും. കുടുംബത്തോടൊപ്പം കോഴിക്കോട് എംപി എം.കെ. രാഘവനും മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും ഉണ്ടാകും. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിനാണ് കർണാടക സർക്കാരിനെ കാണുന്നത്.
തിരച്ചിലിലെ പ്രതിസന്ധിയും കുടുംബത്തിന്റെ ആശങ്കയും അവർ അറിയിക്കും. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യവും ഉന്നയിക്കും. കഴിഞ്ഞ ദിവസം അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാർക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാർ പരിശോധന നടത്തിയിരുന്നു. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന.
പുഴയിലെ അടിയൊഴുക്കും പരിശോധിച്ചു. നിലവിൽ നാല് നോട്സാണ് പുഴയിലെ അടിയൊഴുക്ക്. തിരച്ചിൽ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും, കുടുംബത്തിന്റെ ആശങ്ക വർധിച്ചുവരികയാണ്. സർക്കാരിന്റെ ഇടപെടലിലൂടെ കൂടുതൽ ഫലപ്രദമായ തിരച്ചിൽ നടത്താൻ കഴിയുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നു.
Story Highlights: Arjun’s family to meet Karnataka CM and Deputy CM to discuss search efforts in Shiroor landslide