കോഴിക്കോട് വിലങ്ങാട് കനത്ത മഴ: വെള്ളപ്പൊക്കം, 30 പേരെ മാറ്റി പാർപ്പിച്ചു

Anjana

Vilangad flooding

കോഴിക്കോട് വിലങ്ങാട് പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. ഇതിനെ തുടർന്ന് വിലങ്ങാട് ടൗണിൽ വെള്ളം കയറുകയും, വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. നാല് ആഴ്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമായതിനാൽ, ആറ് കുടുംബങ്ങളിലായി 30ഓളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലം വീണ്ടും വെള്ളത്തിന് അടിയിലായതിനാൽ, ഈ വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വന മേഖലയിലും ശക്തമായ മഴയാണ് പെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വലിയ പാറകല്ലുകൾ ഒഴുകിയെത്തിയതായി നാട്ടുകാർ റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻറ് ജോർജ് സ്കൂളിലുമായാണ് ദുരിതബാധിതരെ താത്കാലികമായി താമസിപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും, ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Story Highlights: Heavy rainfall in Vilangad, Kozhikode leads to flooding and evacuation

Leave a Comment