മാറ്റം അനിവാര്യം: ഡബ്ല്യുസിസിയുടെ പോസ്റ്റ് പങ്കുവച്ച് മഞ്ജു വാര്യർ

Anjana

Manju Warrier WCC post

ഡബ്ല്യുസിസിയുടെ ‘മാറ്റം അനിവാര്യം’ എന്ന പോസ്റ്റ് മഞ്ജു വാര്യരും ഏറ്റെടുത്തു. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ ‘ചേഞ്ച് ദി നരേറ്റീവ്’ എന്ന ഹാഷ്ടാഗോടുകൂടി മഞ്ജു പോസ്റ്റ് പങ്കിട്ടു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം’ എന്നായിരുന്നു ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഡബ്ല്യുസിസിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും മഞ്ജു നേരത്തെ പങ്കുവച്ചിരുന്നു. റിപ്പോർട്ടിലെ ഒരു പരാമർശത്തിന്റെ പേരിൽ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗത്തിനെതിരെ ഉണ്ടായ ഹീനമായ സൈബർ ആക്രമണത്തെ അപലപിക്കുന്നതായി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് മഞ്ജു ‘അനിവാര്യമായ വിശദീകരണം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ചത്. ഇത്തരം പോസ്റ്റുകളിലൂടെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയാണ് മഞ്ജു വാര്യരും മറ്റ് പ്രമുഖരും.

Story Highlights: Manju Warrier shares WCC’s post on changing the narrative for women in the film industry

Leave a Comment