സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ല; രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുകേഷ്

നിവ ലേഖകൻ

Mukesh on Malayalam cinema allegations

കലാരംഗത്തെ സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടനും എൽഎയുമായ മുകേഷ് അഭിപ്രായപ്പെട്ടു. സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ലെന്നും അങ്ങനെ വന്നാൽ സിനിമ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തനിക്ക് പറ്റിയ റോളുകൾ കഴിവിൻ്റെ അടിസ്ഥാനത്തിൽ തേടി വരുകയാണ് ഉണ്ടായിട്ടുള്ളതെന്നും താനും കലാകുടുംബത്തിൽ നിന്നാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്തിൻ്റെ വിഷയത്തിൽ രാജിവെക്കണമെന്ന് താൻ പറയുന്നില്ലെന്നും പരാതിയുമായി തൻ്റെ മുന്നിൽ ആരും അടുത്ത കാലത്ത് വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

പുറത്ത് വന്ന കാര്യങ്ങളിൽ ഗവൺമെൻ്റ് ഇടപെടുമെന്നാണ് കരുതുന്നതെന്നും എന്തേലും ഉണ്ടേൽ വ്യക്തത വരുത്തി അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഞ്ജിത്ത് രാജിവെച്ച് അന്വേഷണം നേരിടേണ്ടതല്ലേയെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെ ആത്മവിശ്വാസമാണെന്നും അവർ തീരുമാനിക്കട്ടെയെന്നും മുകേഷ് വ്യക്തമാക്കി.

അതേസമയം, ബംഗാളി നടിയുടെ ആരോപണത്തില് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ഡിജിപിക്ക് പരാതി നല്കി.

  ബേസിൽ ജോസഫിന്റെ 'മരണമാസ്' ഏപ്രിൽ 10 ന് തിയേറ്ററുകളിൽ

പാലേരി മാണിക്യം സിനിമയില് അഭിനയിക്കാന് എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്. എന്നാല് നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

Story Highlights: Actor Mukesh comments on allegations against Ranjith and power groups in Malayalam film industry

Related Posts
മമ്മൂട്ടിയുടെ ‘ബസൂക്ക’ നാളെ തിയറ്ററുകളിൽ
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' ഏപ്രിൽ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഡീനോ Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

  എമ്പുരാൻ മലയാള സിനിമയുടെ വഴിത്തിരിവാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

Leave a Comment