ഹേമ കമ്മിറ്റി റിപ്പോർട്ട്: പുതിയ സിനിമാനയം രൂപീകരിക്കാൻ സർക്കാർ

Anjana

Hema Committee Report Kerala Cinema

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, റിപ്പോർട്ടിലെ നടുക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ സിനിമാനയ രൂപീകരണത്തിന് കൺസൾട്ടൻസി ആലോചനയിലുണ്ടെന്നും, സിനിമാ മേഖലയിലെ പ്രശ്നങ്ങൾ വീണ്ടും പഠിക്കാൻ ഒരു കോടി രൂപ സാംസ്കാരിക വകുപ്പ് അനുവദിച്ചതായും അറിയുന്നു.

സിനിമാ മേഖലയ്ക്ക് മാത്രമായി ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന നിർദ്ദേശം റിപ്പോർട്ടിലുണ്ട്. റിട്ടയേഡ് വനിതാ ഹൈക്കോടതി ജഡ്ജി ആയിരിക്കണം ട്രൈബ്യൂണൽ അധ്യക്ഷ എന്നും പറയുന്നു. സിനിമാ കോൺക്ലേവ് നടത്തി വിശദമായ ചർച്ച നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ഐ.സി.സിക്ക് മുകളിൽ സർക്കാർ നിയന്ത്രണത്തിലുള്ള കമ്മറ്റി വേണമെന്നതാണ് മറ്റൊരു ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ക്രീനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരം നൽകാൻ ഇടപെടൽ ഉണ്ടാവണമെന്നും, 30% സ്ത്രീ സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യങ്ങളുണ്ട്. സിനിമയിൽ അധികാര കേന്ദ്രങ്ങളായി സ്ത്രീകളെ അവതരിപ്പിക്കണമെന്ന ഹേമ കമ്മിറ്റി നിർദേശം നടപ്പിലാക്കുമോ എന്നതും ശ്രദ്ധേയമാണ്. ലിംഗ സമത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും സർക്കാർ ആലോചിക്കുന്നതായി അറിയുന്നു.

Story Highlights: Kerala government considers implementing new cinema policy based on Hema Committee report recommendations

Leave a Comment