ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയിൽ ഹർജി നൽകും

നിവ ലേഖകൻ

Siddaramaiah governor prosecution sanction

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്ലോത് അനുമതി നൽകിയ നടപടിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അഴിമതി നിരോധന നിയമപ്രകാരമാണ് സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത് സംസ്ഥാനത്ത് ഗവർണർ-സർക്കാർ പോരിലേക്ക് നയിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച ഭരണകക്ഷി എംഎൽഎമാരുടെ യോഗം ചേരും.

അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. എന്നാൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി രാജിവെക്കില്ലെന്നും മുഴുവൻ മന്ത്രിസഭയും കോൺഗ്രസ് എംഎൽഎമാരും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്.

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണ് പോംവഴിയെന്ന് പലസ്തീൻ അംബാസഡർ

വിഷയത്തിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് നിർദേശിച്ച് ഗവർണർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ മന്ത്രിസഭായോഗം നോട്ടീസ് ഉടൻ പിൻവലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights: Karnataka CM Siddaramaiah to file petition against governor’s sanction for prosecution in land scam case

Related Posts
വോട്ട് കൊള്ള: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
voter list manipulation

കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ നീക്കുന്നു എന്ന ആരോപണവുമായി Read more

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
RSS prayer apology

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. താൻ Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്ജ് സിപിഐഎം വേദിയിൽ; പ്രതികരണവുമായി കെ.കെ. ശൈലജ
രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എൻ. രാജണ്ണ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന്
KN Rajanna resignation

കർണാടക മുൻ മന്ത്രി കെ.എൻ. രാജണ്ണ തൻ്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് Read more

ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്
Prajwal Revanna

ബലാത്സംഗക്കേസിൽ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനപ്രതിനിധികൾക്കായുള്ള Read more

ധർമ്മസ്ഥല വെളിപ്പെടുത്തൽ: കേരളത്തിന് പങ്കുണ്ടെന്ന് ബിജെപി അധ്യക്ഷൻ ആർ. അശോക
Dharmasthala revelation

കർണാടക ധർമ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബിജെപി കർണാടക അധ്യക്ഷൻ ആർ. അശോകയുടെ ആരോപണം. Read more

മുഖ്യമന്ത്രി മാറ്റം ചർച്ചയായില്ല; ഖർഗെയെ കണ്ട് സിദ്ധരാമയ്യ
Karnataka political news

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ സിദ്ധരാമയ്യ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. Read more

  ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
മുഡ ഭൂമി അഴിമതി: 100 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
MUDA scam case

മുഡ ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും പ്രതികളായിരിക്കെ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് Read more

കർണാടകയിൽ രണ്ട് എംഎൽഎമാരെ പുറത്താക്കി ബിജെപി
BJP expels MLAs

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ രണ്ട് എംഎൽഎമാരെ ബിജെപി പുറത്താക്കി. Read more

പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കർണാടക മുഖ്യമന്ത്രി
Siddaramaiah

ബെലഗാവിയിൽ നടന്ന റാലിക്കിടെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി Read more

സിദ്ധരാമയ്യക്കെതിരെ ഇഡി നടപടി; 300 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
MUDA money laundering case

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക മുഖ്യമന്ത്രി Read more

Leave a Comment