ജെഎംഎമ്മിനോടുള്ള അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ; മൂന്ന് ഓപ്ഷനുകൾ പരിഗണിക്കുന്നു

Anjana

Champai Soren JMM dissatisfaction

ജെഎംഎമ്മിനോടുള്ള അതൃപ്തി പരസ്യമാക്കി ചംപയ് സോറൻ രംഗത്തെത്തി. പാർട്ടിയിൽ നിന്ന് അപമാനവും അവഹേളനവും നേരിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. ഇതിനാലാണ് മറ്റൊരു ബദൽ മാർഗ്ഗം തേടാൻ താൻ നിർബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നുമുതൽ തന്റെ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുന്നുവെന്നും ചംപയ് സോറൻ വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുക, സ്വന്തം സംഘടന രൂപീകരിക്കുക, ഒരു കൂട്ടാളിയെ കണ്ടെത്തി തുടർന്നുള്ള യാത്ര അവർക്കൊപ്പം നടത്തുക എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് തനിക്ക് മുന്നിലുള്ളതെന്ന് ചംപയ് സോറൻ വെളിപ്പെടുത്തി. വരുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ ഓപ്ഷനുകൾ തുറന്നിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് ജെഎംഎമ്മിനെതിരെ ചംപയ് സോറൻ‌ രം​ഗത്തെത്തിയിരിക്കുന്നത്. ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ സ്ഥാനം ചംപായ് സോറനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ ഈ രാഷ്ട്രീയ നീക്കം.

Story Highlights: Champai Soren expresses dissatisfaction with JMM, considering alternative political paths

Leave a Comment