സൗദി സൂപ്പർ കപ്പ്: അൽ നസറിനെ തകർത്ത് അൽ ഹിലാൽ ചാമ്പ്യന്മാർ

Anjana

Al Hilal Saudi Super Cup victory

സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാൽ സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാൽ പരാജയപ്പെടുത്തിയത്. റൊണാൾഡോയുടെ ഗോളിലൂടെ അൽ നസർ ആദ്യം മുന്നിലെത്തിയെങ്കിലും, പിന്നീട് നാല് ഗോൾ തിരിച്ചടിച്ച് അൽ ഹിലാൽ ജയവും കിരീടവും സ്വന്തമാക്കി. സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി. ഇതോടെ അൽ ഹിലാലിന്റെ അഞ്ചാം സൗദി സൂപ്പർ കപ്പ് നേട്ടമായി.

രണ്ടാം പകുതിയിൽ അൽ ഹിലാൽ കരുത്തോടെ കളിച്ചു. 55-ാം മിനിറ്റിൽ മിലിങ്കോവിച്ച് സാവിച്ച് സമനില ഗോൾ നേടി. എട്ട് മിനിറ്റുകൾക്ക് ശേഷം അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിനെ മുന്നിലെത്തിച്ചു. 69-ാം മിനിറ്റിൽ മിട്രോവിച്ച് തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ അൽ ഹിലാൽ 3-1 ന് മുന്നിലെത്തി. 72-ാം മിനിറ്റിൽ മാൽക്കം നാലാം ഗോൾ നേടിയതോടെ അൽ നസറിന്റെ തിരിച്ചുവരവിനുള്ള സാധ്യതകൾ അവസാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെമിയിലും ഫൈനലിലും ഗോൾ നേടിയെങ്കിലും ടീമിനെ കിരീടം നേടിക്കാൻ കഴിയാതിരുന്നത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വലിയ നിരാശയായി. നേരത്തെ സെമിഫൈനലിൽ അൽ താവൂൺ എഫ്സിയെ 2-0 ന് തോൽപ്പിച്ചാണ് അൽ നസർ ഫൈനലിൽ പ്രവേശിച്ചത്. എയ്മൻ യഹ്യയും റൊണാൾഡോയുമായിരുന്നു ആ മത്സരത്തിൽ അൽ നസറിനായി ഗോളുകൾ നേടിയത്. എന്നാൽ ഫൈനലിൽ അൽ ഹിലാലിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ അൽ നസറിന് പിടിച്ചുനിൽക്കാനായില്ല.

Story Highlights: Al Hilal defeats Al Nassr 4-1 to win Saudi Super Cup, despite Ronaldo’s goal

Leave a Comment