കർഷകരുടെ പ്രശ്നങ്ങളിൽ മമ്മൂട്ടി ഇടപെടണമെന്ന് കൃഷ്ണപ്രസാദ്

Anjana

Mammootty farmers issues

കർഷകരുടെ പ്രശ്നങ്ങളിൽ നടൻ മമ്മൂട്ടി ഇടപെടണമെന്ന് നടൻ കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. പാലക്കാട് കർഷകസംരക്ഷണസമിതി സംഘടിപ്പിച്ച പരിപാടിയിലാണ് കൃഷ്ണപ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. മമ്മൂട്ടി സർക്കാരുമായി അടുപ്പമുള്ളയാളും പാർട്ടി ചാനലിന്റെ ചെയർമാനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെലിബ്രിറ്റികൾ പറഞ്ഞാൽ മാത്രമേ സർക്കാർ കേൾക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ജയസൂര്യ കർഷകപ്രശ്നങ്ങളിൽ ഇടപെട്ടതിനാൽ ആയിരക്കണക്കിന് ആത്മഹത്യകളാണ് ഇല്ലാതായതെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷം കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ സംസാരിക്കവെ ജയസൂര്യ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മയുടെ മീറ്റിംഗിൽ മമ്മൂട്ടിയെ കണ്ടില്ലെന്നും അല്ലെങ്കിൽ നേരിൽ തന്നെ പറയാനിരുന്നതാണെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി. കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തിക്കൊണ്ടാണ് ജയസൂര്യ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണപ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമർശം.

Story Highlights: Actor Krishnaprasad urges Mammootty to intervene in farmers’ issues

Leave a Comment