സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ രംഗത്തെത്തി. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമംഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ചലഞ്ചിൽ ഒളിച്ച് കടത്തുന്ന മതനിന്ദ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നാസർ ഫൈസി കൂടത്തായി വിമർശനം ഉന്നയിച്ചത്.
വയനാട്ടിലെ ദുരിതബാധിതരിൽ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയിരുന്നവരാണെന്നും അവരെ അവഹേളിക്കുന്നതാണ് പോർക്ക് ഫെസ്റ്റെന്നും സമസ്ത നേതാവ് ചൂണ്ടിക്കാട്ടി. അനുവദനീയമായ മറ്റ് ഭക്ഷണങ്ങൾ ചലഞ്ചാക്കാമായിരുന്നിട്ടും, ദുരിതബാധിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധമായ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിതാശ്വാസം നടത്തുന്നത് അവഹേളനവും അധിക്ഷേപവും നിന്ദയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസമാണിതെന്നും നാസർ ഫൈസി കൂടത്തായി വിമർശിച്ചു. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ന്യായം പറഞ്ഞ് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങൾ മതനിരപേക്ഷതയുടെ യഥാർത്ഥ അർത്ഥത്തിന് വിരുദ്ധമാണെന്നും സമസ്ത നേതാവ് അഭിപ്രായപ്പെട്ടു.
Story Highlights: Samastha leader Nasser Faizy Koodathai criticizes DYFI’s pork fest for Wayanad flood relief