Headlines

National

കൊൽക്കത്ത ഡോക്ടർ കൊലപാതകം: രാജ്യവ്യാപക സമരം ആശുപത്രി സേവനങ്ങളെ സ്തംഭിപ്പിച്ചു

കൊൽക്കത്ത ഡോക്ടർ കൊലപാതകം: രാജ്യവ്യാപക സമരം ആശുപത്രി സേവനങ്ങളെ സ്തംഭിപ്പിച്ചു

കൊൽക്കത്തയിൽ പിജി ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധ സമരം രാജ്യവ്യാപകമായി ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കെജിഎംഓയുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പണിമുടക്കി. ഇതോടെ കേരളത്തിലെ പ്രധാന ആശുപത്രികളിലെത്തിയ രോഗികൾ പലരും വെട്ടിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരത്തെ ആർസിസിയിലെയും ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും പി ജി ഡോക്ടർമാർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. അത്യാഹിത വിഭാഗം ഒഴികെ ഡോക്ടർമാർ ബഹിഷ്കരിച്ചതോടെ പ്രധാന ആശുപത്രികളിൽ ചികിത്സ തേടി എത്തിയവർ നിരാശരായി. ഒപി, വാർഡ് പ്രവർത്തനങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്.

ഡൽഹി എയിംസിലുൾപ്പടെ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. അഞ്ച് ദിവസമായി തുടരുന്ന സമരത്തിൽ എയിംസ്, സഫ്ദർജംങ്, ആർഎംഎൽ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഡോക്ടർമാരുടെ സംഘടന.

Story Highlights: Doctors’ strike paralyzes hospital services across India following PG doctor’s murder in Kolkata

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ

Related posts

Leave a Reply

Required fields are marked *