കെഎസ്ആര്ടിസിയ്ക്ക് സംസ്ഥാന സര്ക്കാര് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വെളിപ്പെടുത്തി. ഇതിൽ 71.53 കോടി രൂപ കോർപറേഷൻ എടുത്ത പെൻഷൻ വിതരണ വായ്പയുടെ തിരിച്ചടവിനും, 20 കോടി രൂപ സഹായമായും നൽകിയതായി അദ്ദേഹം അറിയിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത ഈ വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്.
ശമ്പളവും പെൻഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ 20 കോടി കൂടി നൽകിയത്. ഇതിനായി മാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്പ്പറേഷന് സര്ക്കാര് നൽകുന്നുണ്ട്.
രണ്ടാം പിണറായി സര്ക്കാര് ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയിട്ടുള്ളത്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സർക്കാർ തുടർച്ചയായി സഹായം നൽകി വരികയാണ്.
Story Highlights: Kerala government allocates additional 91.53 crores to KSRTC for pension distribution and financial assistance