ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഉടനില്ല

Anjana

Assembly Elections Jammu Kashmir Haryana

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ, ആദ്യ ഘട്ടം സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നും മൂന്നാം ഘട്ടം ഒക്ടോബർ 1നും നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുക. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.

ജമ്മു കശ്മീരിലെ 90 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 87.09 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 3.71 ലക്ഷം പുതുമുഖ വോട്ടർമാരും 169 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 11,838 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഹരിയാനയിൽ 2.01 കോടി വോട്ടർമാർക്കായി 20,0629 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. 85 വയസ്സിന് മുകളിലുള്ളവർക്ക് വീടുകളിൽ തന്നെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമ്മു കശ്മീരിൽ എല്ലാ സ്ഥാനാർത്ഥികൾക്കും ശക്തമായ സുരക്ഷ ഒരുക്കുമെന്നും, ഭീതിയില്ലാതെ ഉത്സവാന്തരീക്ഷത്തിൽ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാപരമായി സംഘടിപ്പിച്ചതുപോലെ ഇത്തവണയും നടത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ ഉടൻ നടക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

Story Highlights: Election Commission announces poll dates for Jammu & Kashmir and Haryana assemblies

Leave a Comment