കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2023-ൽ സെൻസർ ചെയ്ത 160 ചിത്രങ്ങളിൽ നിന്ന് അവസാന ഘട്ടത്തിൽ 38 സിനിമകൾ പരിഗണിച്ചാണ് ജൂറി അവാർഡുകൾ നിർണയിച്ചത്. പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് വിജയികളെ തീരുമാനിച്ചത്.
ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ആടുജീവിതം’ എട്ട് പുരസ്കാരങ്ങൾ നേടി ഏറ്റവും കൂടുതൽ അവാർഡുകൾ സ്വന്തമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഉള്ളൊഴുക്കി’ലെ ഉർവശിയും ‘തടവി’ലെ ബീന ആർ ചന്ദ്രനും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
‘ആടുജീവിത’ത്തിന്റെ സംവിധായകൻ ബ്ലെസ്സി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. രോഹിത് സംവിധാനം ചെയ്ത ‘ഇരട്ട’ മികച്ച രണ്ടാമത്തെ ചിത്രമായി. വിജയരാഘവൻ (‘പൂക്കാലം’) മികച്ച സ്വഭാവ നടനായും, ശ്രീഷ്മ ചന്ദ്രൻ (‘പൊമ്പിളൈ ഒരുമൈ’) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘കാതൽ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.
Story Highlights: Kerala State Film Awards 2024 winners announced, ‘Kaathal The Core’ wins Best Film