ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ച് ഖുഷ്ബു; ബിജെപിയിൽ തുടരും

Anjana

Khushbu resignation National Commission for Women

ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിൽ നിന്ന് ഖുഷ്ബു രാജിവച്ചു. ഒന്നരവർഷത്തെ കാലാവധി ബാക്കിനിൽക്കെയാണ് അവരുടെ രാജി. ജൂൺ 28-ന് സമർപ്പിച്ച രാജി ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം സ്വീകരിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഖുഷ്ബുവിന് കമ്മീഷൻ അംഗത്വം നൽകിയത്.

തമിഴ്നാട് ബിജെപി നേതൃത്വത്തിൽ മാറ്റമുണ്ടായതിന് ശേഷമാണ് ഖുഷ്ബുവിന്റെ രാജി വന്നത്. എന്നാൽ, കമ്മീഷൻ അംഗത്വം രാജിവച്ചെങ്കിലും ബിജെപിയിൽ തന്നെ തുടരുമെന്ന് ഖുഷ്ബു വ്യക്തമാക്കി. 2020-ലാണ് നടി കൂടിയായ ഖുഷ്ബു കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. 2021-ൽ അവർ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുഷ്ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല. ഇതിനിടെ, എസ്ബിഐക്കും പഞ്ചാബ് നാഷണൽ ബാങ്കിനും എതിരെ കർണാടക സർക്കാർ നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മുഴുവൻ സർക്കാർ നിക്ഷേപങ്ങളും പിൻവലിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടതായാണ് വിവരം.

Story Highlights: Khushbu resigns from National Commission for Women, remains in BJP

Leave a Comment