കർണാടകയിലെ മണ്ണിടിച്ചിൽ: കാണാതായ അർജുനെ കണ്ടെത്താൻ നാവികസേന രംഗത്ത്

Anjana

Karnataka landslide search operation

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തീവ്രമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഗാംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി. ആദ്യ ഡൈവിങ് ഒരു മിനിറ്റ് നീണ്ടുനിന്നു. രണ്ട് നാവികസേനാ ഡൈവർമാരാണ് പുഴയിൽ ഇറങ്ങിയത്.

ഇന്നലെ നടത്തിയ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയിന്റുകളിലാണ് നാവികസേനയുടെ പരിശോധന പ്രധാനമായും കേന്ദ്രീകരിക്കുന്നത്. രണ്ട് ബോട്ടുകളിലായി നാവികസേനാംഗങ്ങൾ പരിശോധന നടത്തുന്നു. മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ കൂടുതൽ ആളുകൾ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വർ മൽപെ ഇന്നും തിരച്ചിൽ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്തുനിന്ന് 70 മീറ്റർ മാറി വെള്ളത്തിൽ ഡീസൽ പരന്ന സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അർജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കി.

Story Highlights: Indian Navy divers join search for missing Arjun in Gangavali River, Karnataka

Leave a Comment