ചൂരല്മല മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തിന്റെ കാലത്ത്, പ്രകൃതിയുടെ മറ്റൊരു വിഭാഗം അതിനെ അതിജീവിച്ചു. കാടിനെയും മലകളെയും സ്നേഹിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗമാണവര്. ഉരുള്പൊട്ടലില് 231 മൃതദേഹങ്ങളും 205 ശരീര ഭാഗങ്ങളും കണ്ടെത്തിയെങ്കിലും ആദിവാസി വിഭാഗത്തില്പ്പെട്ട ഒരാളുപോലും അതില് ഉണ്ടായിരുന്നില്ല.
ചൂരല്മലയിലെ മൂന്നും മുണ്ടക്കൈയിലെ രണ്ടും ആദിവാസി ഉന്നതികളില് നൂറോളം കുടുംബങ്ങളുണ്ട്. ഉരുള്പൊട്ടല് ഉണ്ടായപ്പോഴും അവരുടെ കുടിലുകള്ക്ക് ഒന്നും സംഭവിച്ചില്ല. ഉരുള്പൊട്ടല് മൂലം അടിവാരത്തുള്ള പാലവും റോഡും തോടും വീടുകളും കടകളും ഇല്ലാതായതോടെ ഉന്നതികള് ഒറ്റപ്പെട്ടു പോയി. എന്നാല്, അവരുടെ കുടിലുകള്ക്ക് ഒന്നും സംഭവിച്ചില്ല.
ഉരുള്പൊട്ടിയപ്പോഴും മനുഷ്യരെ മണ്ണോടു ചേര്ത്തു ഞെരിച്ചുകൊണ്ട് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോഴും ചേനന് എന്ന ആദിവാസി പുഞ്ചിരിമട്ടം ഉന്നതിയില് തന്റെ വളര്ത്തു നായ്ക്കളൊപ്പം ഉണ്ടായിരുന്നു. അയാള്ക്കോ അയാളുടെ കുടിലിനോ വളര്ത്തു മൃഗങ്ങള്ക്കോ ഒന്നും സംഭവിച്ചില്ല.
ദുരന്ത ബാധിതര്ക്കായി സര്ക്കാര് ഒരു ടൗണ്ഷിപ്പാണ് പ്ലാന് ചെയ്യുന്നത്. എന്നാല്, ആദിവാസി വിഭാഗക്കാര്ക്ക് അവരുടെ വാസസ്ഥലം തന്നെയാണ് വേണ്ടത്. സുരക്ഷിതമറ്റൊരു വനമേഖല നല്കണം. അവര് ആവശ്യപ്പെടുന്നത് കാട്ടിലേക്ക് തന്നെ പോയാല് മതിയെന്നാണ്.
ആദിവാസി വികസന വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരും അവരുടെ സംരക്ഷണമാണ് പ്രധാനമെന്ന് പറയുന്നു. ഏത് കാട്ടിലും, ഏത് മലയിലും അവര്ക്കു വേണ്ടി പോകാന് തയ്യാറാണവര്. ഇനിയും അവര്ക്കൊപ്പം തന്നെ മുന്നോട്ടു പോവുകയും ചെയ്യും.
ചേനനെ തേടിയുള്ള സാഹസിക യാത്രയില്, രാത്രി കൊടും കാട്ടിലൂടെ 30 കിലോമീറ്ററോളം നടന്നാലേ ഉന്നതികളില് എത്താനാകൂ. പുലിയും, ആനയും, കരടി എന്നിവയുടെ വിഹാര കേന്ദ്രമാണീകാട്. എങ്കിലും കാണാതായവരെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു സംഘത്തിനുണ്ടായിരുന്നത്. അവസാനം ചേനനെയും ഭാര്യയെയും കണ്ടെത്തുകയായിരുന്നു.
പ്രകൃതി ദുരന്തങ്ങളില്പ്പെടാതെ ഇത്രയും കൃത്യമായി അവരുടെ വാസസ്ഥലം ഒരുക്കല് അത്ഭുതമായേ കാണാനാകൂ. അത്യാധുനികതയെ ചവിട്ടിയരച്ചു മണ്ണിനടിയിലാക്കിയ ഉരുള്പൊട്ടലില് അവരുടെ ഉന്നതികള് ഉന്നതമായി തന്നെ നിലകൊണ്ടു.
Story Highlights: Kerala’s worst landslide spared the tribal colonies in Wayanad, highlighting their harmonious coexistence with nature.
Image Credit: anweshanam