കേരള സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും മറ്റ് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 100 തിയറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുക.
ഇതിനായി 18,19,843 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും വിശദീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത്.
കേരളത്തിലെ തിയറ്ററുകളിൽ നിലവിൽ പ്രദർശിപ്പിക്കുന്ന പരസ്യത്തിന് പുറമേയാണ് മറ്റ് സംസ്ഥാനങ്ങളിലും പരസ്യം പ്രദർശിപ്പിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Story Highlights: Kerala government’s advertisement highlighting its achievements and development initiatives to be screened in theatres across 5 states.
Image Credit: twentyfournews