ഷിരൂരിലെ രക്ഷാദൗത്യത്തിൽ പ്രതിസന്ധി: ഡി.കെ. ശിവകുമാർ

Anjana

Shirur rescue operation

ഷിരൂരിലെ രക്ഷാദൗത്യത്തിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അർജുനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്. അഞ്ച് നോട്ടിക്കൽ മൈലിന് മുകളിലാണ് നിലവിൽ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തിൽ പുഴയിൽ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചിൽ തുടരുമെന്നും ശിവകുമാർ വ്യക്തമാക്കി. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയിൽ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിലെ തിരച്ചിൽ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തിരച്ചിൽ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

Story Highlights: Karnataka Deputy CM DK Shivakumar says challenges in Shirur rescue operation due to strong currents in Gangavali river.

Image Credit: twentyfournews

Leave a Comment