വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിൽ വീടുകളിൽ നിന്നും നടത്താവുന്ന സംരംഭങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വീട്ടുസംരംഭങ്ങൾക്കുള്ള ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി വർദ്ധിച്ചിരിക്കുന്നു.
ഹോം പ്രോജക്ട് ലൈസൻസിന് (വീട്ടു സംരംഭം) കീഴിൽ 48 പുതിയ ചെറുകിട വ്യാപാരങ്ങൾ കൂടി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നു. നട്സുകൾ, തുകൽ ഉൽപന്നങ്ങൾ, കംപ്യൂട്ടർ റിപ്പയറിങ്, സോഫ്റ്റ്വെയർ ഡിസൈനിങ്, വസ്ത്ര വ്യാപാരം, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം തുടങ്ങിയവ പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.
സേവന അപേക്ഷ ഫോം, പ്രോപ്പർട്ടി ഉടമയുടെയും ലൈസൻസ് ഉടമയുടെയും ഐഡി കാർഡ്, മൈ അഡ്രസ് എന്നിവയാണ് വീട്ടുസംരംഭത്തിനുവേണ്ട പ്രധാന രേഖകൾ. ഏകജാലക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഭാവിയിൽ വാണിജ്യ ഔട്ട്ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ശേഷിയിലേക്ക് ഇത് നയിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Story Highlights: Qatar expands list of home-based business activities
Image Credit: twentyfournews