വയനാട് ദുരന്തമേഖലയിലെ തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു

Anjana

Wayanad landslide

വയനാട് ദുരന്തമേഖലയിലെ തിരച്ചിൽ പ്രവർത്തനങ്ങൾ ഇന്ന് അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് തിരച്ചിൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലായിരുന്നു തിരച്ചിൽ പ്രവർത്തനങ്ങൾ നടന്നത്.

അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണങ്ങൾ ലഭിച്ചു. ഇവ പരിശോധനയ്ക്കായി മാറ്റി. മൃഗത്തിന്റേതാണോ അതോ മനുഷ്യന്റേതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. റിപ്പണിൽ നിന്നുള്ള തിരച്ചിൽ സംഘമാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറയ്ക്ക് താഴെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് ഇടങ്ങളിൽ നിന്നായി രണ്ട് കാലുകൾ ഉൾപ്പെടെയാണ് ലഭിച്ചത്.

മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. പ്രാദേശിക ഘടകങ്ങളായ സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

Story Highlights: Wayanad landslide search operations end for the day due to heavy rains, body parts found in Parappanpara area.

Image Credit: twentyfournews

Leave a Comment