വയനാട് ദുരന്തം: പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങൾ

Anjana

Pulikkali Thrissur Onam celebrations cancellation

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ കോർപ്പറേഷൻ പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

ഓണാഘോഷത്തോടനുബന്ധിച്ച് നാലോണനാളിൽ നഗരത്തിൽ നടത്തുന്ന പുലികളി ആഘോഷത്തിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിലാണ് നിലവിൽ. സംഘാടകസമിതി രൂപീകരിച്ചു, രജിസ്‌ട്രേഷൻ പൂർത്തിയാക്കി, സമിതികളും ഫ്ളക്‌സുകളും നോട്ടീസുകളും ഇറക്കിയിട്ടുണ്ട്. എന്നാൽ കൂടിയാലോചനകൾ ഇല്ലാതെ പുലികളി വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണ് പുലിക്കളി സംഘങ്ങളുടെ വിമർശനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ ഉത്തരവിന്റെ പേരിലാണ് പുലികളിയടക്കം ഉപേക്ഷിച്ചതെന്നും സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുകയോ പുലികളി ഉപേക്ഷിച്ചത് പുനഃപരിശോധിക്കുകയോ വേണമെന്നും യോഗം കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങൾ നടത്തിയതുമൂലം സംഘങ്ങൾക്ക് നിലവിൽ വൻ സാമ്പത്തിക ബാധ്യതയുണ്ടെന്നും അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കണമെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു.

Story Highlights: Pulikkali groups in Thrissur demand reconsideration of decision to cancel Onam celebrations amid Wayanad tragedy.

Image Credit: twentyfournews

Leave a Comment