തൃശ്ശൂരിലെ മണ്ണുത്തി പെൻഷൻമൂല ടർഫിൽ വച്ച് ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർഥി മരണത്തിന് കീഴടങ്ങി. സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയായ മാധവ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് പന്ത് ശക്തമായി മാധവിന്റെ വയറിൽ ഇടിച്ചത്. പരുക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ തുടങ്ങി. എന്നാൽ രാത്രിയോടെ മാധവ് മരണത്തിന് കീഴടങ്ങി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് നടക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മരിച്ചു
Image Credit: twentyfournews