ബംഗ്ലാദേശിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവച്ചു. വിദ്യാർഥികളുടെ പ്രക്ഷോഭത്തെ തുടർന്നാണ് അദ്ദേഹം രാജിസ്ഥാനം വിട്ടത്.
ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാർഥികൾ സുപ്രീംകോടതിയെ വളഞ്ഞിരുന്നു. സർക്കാരുമായി ആലോചിക്കാതെ ഫുൾ കോർട്ട് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. ഹസൻ രാജിവച്ച് പുറത്തുപോകണമെന്നായിരുന്നു വിദ്യാർഥി നേതാക്കളുടെ ആവശ്യം.
ഇതിനെ തുടർന്നാണ് പ്രക്ഷോഭം വ്യാപകമായത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് അദ്ദേഹം.
അതേസമയം, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Bangladesh’s chief justice Obaidul Hasan resigns amid protests demanding his removal.
Image Credit: twentyfournews