വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും; ജനങ്ങളെ മാറ്റുന്നു

Anjana

Wayanad soil tremors

വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഇന്ന് പ്രഭാതത്തില്‍ തന്നെ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ പ്രതിഭാസം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു.

അമ്പലവയല്‍, മാങ്കോമ്പ്, നെന്മേനി, അമ്പുകുത്തി മാളിക, പടിപറമ്പ്, സുഗന്ധഗിരി, അച്ചൂരാന്‍, വെങ്ങപ്പള്ളി, കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ എന്നിവിടങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. ജില്ലാ അടിയന്തര നിര്‍വഹണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജനവാസ മേഖലകളില്‍ നിന്നും ആളുകളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Story Highlights: വയനാട് ജില്ലയിലെ പല പ്രദേശങ്ങളിലും ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നു.

Image Credit: twentyfournews

Leave a Comment