എറണാകുളം നെട്ടൂരിൽ പ്രദേശവാസിയായ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണ സംഭവം ഞെട്ടലുണ്ടാക്കുന്നു. മാലിന്യം കളയാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദ (16) ആണ് കായലിൽ വീണത്. നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കാല് വഴുതി വീഴുകയായിരുന്നു ഫിദയ്ക്ക്. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ഫയർഫോഴ്സിലെ സ്കൂബ ഡ്രൈവർമാരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Highlights: 16-year-old girl falls into backwater while disposing waste in Nettor, Ernakulam.
Image Credit: twentyfournews